മസ്‌ക്കറ്റ്: ഒമാനിൽ മെകുനു കൊടുങ്കാറ്റില്‍ പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. ഇതിൽ മൂന്നു പേർ ഇന്ത്യക്കാരാണ്. കാണാതായ രണ്ടു ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിഹാര്‍ സ്വദേശി ഷംസീറിന്റെ മൃതദേഹമാണ് ഹാഫ കടപുറത്ത് നിന്ന് ലഭിച്ചത് . മൃതശരീരം സദാ മിലിറ്ററി ഹോസ്പിറ്റലിലേക്ക് മാറ്റി.കാണാതായ മലയാളിയായ തലശ്ശേരി ചെള്ളാത്ത് സ്വദേശി മധുവിനായുള്ള തിരച്ചിൽ തുടരുകയാണ്.
ALSO READ: ‘മെകുനു’ ചുഴലിക്കാറ്റ് സലാല തീരത്ത്
ദോഫാർ ഗവർണറേറ്റിലെ സലാല, സദാ, തുറൈത്ത്, മിർബാത്ത് എന്നിവിടങ്ങളിലും അൽ വുസ്ത ഗവർണറേറ്റിലുമായി എൺപതിനായിരത്തിലേറെ മലയാളികൾ ഉള്ളതായാണു കണക്ക്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം
Post Your Comments