International

സ്വന്തം ജീവൻ അപകടത്തിലാക്കി നാലാം നിലയില്‍ തൂങ്ങിനിന്ന കുട്ടിയെ രക്ഷിച്ച ‘സ്‌പൈഡര്‍ മാന്‍’; ഈ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

പാരിസ്: അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാൻ ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് പാഞ്ഞുകയറിയ ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നാലുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയിലിനിന്ന് താഴേക്കു വീഴുമായിരുന്ന ഒരു കുഞ്ഞിനെ രക്ഷിക്കാൻ കെട്ടിടത്തിൽ കയറിയ മമൗദു ഗസാമ എന്ന യുവാവാണ് സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ പ്രശംസ ഏറ്റുവാങ്ങുന്നത്. വടക്കന്‍ പാരീസിലെ ഒരു കെട്ടിടത്തില്‍നിന്നാണ് കുട്ടി വീഴാന്‍ തുടങ്ങിയത്. അതുവഴി നടന്നു പോവുകയായിരുന്ന മമൗദ് ഇതു കാണുകയും കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു.

Read Also: തീവ്രവാദം ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്ന് സുഷമ സ്വരാജ്

ബാല്‍ക്കണില്‍ ഇരുകൈകളും കൊണ്ടുപിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു കുട്ടി. മറ്റൊരാളും ബാല്‍ക്കണിയുടെ മറുവശത്തുനിന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും എന്നാല്‍ അയാള്‍ക്ക് തനിയെ കുട്ടിയെ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുട്ടി തൂങ്ങിക്കിടക്കുന്ന അതേനിലയില്‍ മമൗദ് എത്തുകയും കുട്ടിയെ ഒരുകൈ കൊണ്ട് എടുത്തുയര്‍ത്തി രക്ഷപ്പെടുത്തുകയുമായിരുന്നു.

വീഡിയോ കാണാം;

https://youtu.be/zt6Nerktik8

shortlink

Related Articles

Post Your Comments

Related Articles


Back to top button