ന്യൂഡല്‍ഹി: വാതുവെപ്പ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകള്‍ സംശയത്തിന്റെ കരിനിഴലിലായി. വിദേശ വാര്‍ത്താ ചാനലിന്റെ വാതുവെപ്പ് വെളിപ്പെടുത്തലിനു പിന്നാലെയാണ് കഴിഞ്ഞവര്‍ഷം നടന്ന ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകള്‍ സംശയനിഴലില്‍ നില്‍ക്കുന്നത്. . ഇന്ത്യ- ശ്രീലങ്ക ഗാലെ ടെസ്റ്റ് (ജൂലൈ 2017), ഇന്ത്യ – ആസ്‌ട്രേലിയ റാഞ്ചി ടെസ്റ്റ് (മാര്‍ച്ച് 2017), , ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റ് (ഡിസംബര്‍ 2017) എന്നീ മത്സരങ്ങളാണ് സംശയത്തിലായത്.
ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങളും ഇന്ത്യ ജയിക്കുകയും റാഞ്ചിയിലെ മത്സരം സമനിലയില്‍ കലാശിക്കുകയുമായിരുന്നു. ഗ്രൗണ്ട്‌സ്മാന്‍മാരെ സ്വധീനിച്ച് വാതുവെപ്പുകാരുടെ താല്‍പര്യത്തിനനുസൃതമായ രീതിയില്‍ പിച്ച് തയ്യാറാക്കിയെന്നാണ് ആരോപണം.
മുംബൈ സ്വദേശിയായ മുന്‍ഫസ്റ്റ് ക്ലാസ് കളിക്കാനായ റോബിന്‍ മോറിസാണ് ചാനല്‍ ഓപറേഷനില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ആരോപണത്തെ കുറിച്ച് ഐ.സി.സി അന്വേഷണത്തിനു ശേഷം പ്രതികരിക്കാമെന്ന് ബി.സി.സി.ഐ അറിയിച്ചു.
Post Your Comments