വാഷിങ്ടണ്‍ : ആണവ കാര്യങ്ങളില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയോടൊപ്പമാണ്. പാകിസ്ഥാനോട് മറ്റൊരു സമീപനവും. വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ആണ്. ആണവകാര്യങ്ങളില്‍ ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യയോടും പാക്കിസ്ഥാനോടും രണ്ടു സമീപനമാണെന്നാണ് പര്‍വേസ് മുഷറഫിന്റെ അഭിപ്രായം. വോയിസ് ഓഫ് അമേരിക്കയ്ക്കു നല്‍കിയ അഭിമുഖത്തിലാണു മുഷറഫ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. തോന്നുമ്പോഴൊക്കെ യുഎസ് പാക്കിസ്ഥാനെ ‘കുത്തും’, എന്നാല്‍ ഇന്ത്യയ്ക്ക് അനുകൂല നിലപാടുമെടുക്കും. ഇന്ത്യയുടെ ആണവ പരിപാടികളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ആരും ആവശ്യപ്പെടുന്നില്ല. ഇന്ത്യ ഉയര്‍ത്തുന്ന ആണവ ഭീഷണിയെ ചോദ്യം ചെയ്യാനും ആരും മുതിരുന്നില്ല. അതു തടയാനാണ് യുഎസ് ശ്രമിക്കേണ്ടത്. ഞങ്ങള്‍ എല്ലായ്‌പ്പോഴും യുഎസിനോടു കൂറുള്ളവരായിരുന്നു- മുഷറഫ് വ്യക്തമാക്കി.
പാക്കിസ്ഥാനും ഇന്ത്യയും തന്റെ കാലത്തു സമാധാനത്തിന്റെ പാതയിലായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി സമാധാനത്തിനു താല്‍പര്യമുള്ളയാളല്ല. താന്‍ പ്രസിഡന്റായിരുന്ന സമയം എ.ബി. വാജ്‌പേയിയുമായും മന്‍മോഹന്‍ സിങ്ങുമായും സംസാരിച്ചിരുന്നു. സംഘര്‍ഷാവസ്ഥയില്‍നിന്നു മുന്നോട്ടുപോകണമെന്ന അഭിപ്രായമായിരുന്നു ഇരുവര്‍ക്കുമെന്നും മുഷറഫ് പറഞ്ഞു.
Post Your Comments