ന്യുഡല്‍ഹി: രാജ്യത്തെ ആദ്യ 14 വരി ദേശിയപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ് ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ. ഉദ്ഘാടനത്തിന് ശേഷം തുറന്ന ജീപ്പില്‍ നടന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുത്തു.
ALSO READ: വിജയകരമായി പൂര്‍ത്തിയാക്കിയ നാല് വര്‍ഷം: ജനങ്ങളോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി
7500 കോടി ചിലവിട്ടാണ് ഡല്‍ഹി മീററ്റ് പദ്ധതി പൂര്‍ത്തിയാക്കിയത്. എക്‌സ്പ്രസ് പാത നിലവില്‍ വന്നതോടു കൂടി നിലവിലെ രണ്ടര മണിക്കൂര്‍ സമയ ദൈര്‍ഘ്യം 40 മിനുട്ടായി കുറയും. ഡല്‍ഹി- മീററ്റ് വരെ 14 വരി പാതയില്‍ 31 ട്രാഫിക് സിഗ്നലുകളാണ് ഉള്ളത്.
ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. പതിനൊന്നായിരം കോടി രൂപയുടെ നിര്‍ദ്ദിഷ്ട പദ്ധതി രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈവേ കൂടിയാണ്.
Post Your Comments