ന്യൂഡല്‍ഹി: ഗവണ്‍മെന്റില്‍ അര്‍പ്പിച്ച വിശ്വാസത്തിന് രാജ്യത്തെ എല്ലാ ആളുകള്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. എല്ലാ ആത്മാര്‍ത്ഥതയോടും കൂടി തങ്ങള്‍ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും സര്‍ക്കാര്‍ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ജനങ്ങള്‍ നല്‍കിയ പിന്തുണയും വിശ്വാസവുമാണ് ഗവണ്‍മെന്റിന്റെ ശക്തിയും പ്രചോദനവും. 2014 ഇതേ ദിവസം മുതല്‍ ഇന്ത്യയുടെ വികസനത്തിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കഴി്ഞ്ഞ നാലു വര്‍ഷം മുന്‍പ് തുടങ്ങിയ ഇന്ത്യയുടെ വികസനക്കുതിപ്പ് ഇപ്പോഴും തുടരുകയാണ്. 125 കോടി ഇന്ത്യക്കാരാണ് ഇന്ത്യയെ ഉയരങ്ങളില്‍ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments