KeralaUncategorized

ട്രോളുന്നവര്‍ അറിയണം കുമ്മനം രാജശേഖരന്‍ എന്ന മനുഷ്യ സ്‌നേഹിയെ, വൈറലായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുറിപ്പ്‌

ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും മിസോറാം ഗവര്‍ണര്‍ പദവിയിലെത്തിനില്‍ക്കുകയാണ് കുമ്മനം രാജശേഖരന്‍. അദ്ദേഹത്തെ കളിയാക്കി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്. മിസോറാം ഗവര്‍ണറായി അദ്ദേഹത്തെ നിയമിക്കുന്നു എന്ന വാര്‍ത്ത എത്തിയതോടെ ട്രോള്‍ ആക്രമണം കൂടി. എന്നാല്‍ ഇത്രയേറെ കളിയാക്കലുകള്‍ ഏറ്റുവാങ്ങുന്ന കുമ്മനത്തെ കുറിച്ച് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുറിപ്പാണ് വൈറലാകുന്നത്. കുമ്മനം രാജശേഖരന്‍ എന്ന മനുഷ്യന്റെ നല്ല മനസിനെ കുറിച്ചാണ് ലിപ്‌സണ്‍ ഫിലിപ്പ് എന്ന യുവാവ് കുറിച്ചിരിക്കുന്നത്.

ലിപ്‌സണ്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ ഒരു കോണ്‍ഗ്രസ്‌ക്കരനാണ് അതുപോലെ ആത്മിയപരമായി ഒരു മലങ്കര ഓര്‍ത്ത്‌ഡോസ് സഭാ വിശ്വാവാസിയാണ്. ഈ മലങ്കര മണ്ണില്‍ നല്ല ഒരു വാര്‍ത്താവന്നു ശ്രീ : കുമ്മനം രാജശേഖരന്‍ സാറിനെ മിസേറാം ഗവര്‍ണ്ണറായി നിയമിക്കുന്നുയെന്ന് അതിനെ ട്രോളി കൊണ്ട് സോഷ്യല്‍ മിഡിയോയില്‍ പോസ്റ്റ് ഇടുന്നവരോട് ഒരു കാര്യം പറയാം . നിങ്ങള്‍ ട്രോളുന്ന ഈ കുമ്മനം സാര്‍ ഞാനുമായി ഉള്ള യാത്ര അനുഭവം വിവരിക്കാം.
എകദേശം അഞ്ച് വര്‍ഷകാലം മുമ്പ് ഞാന്‍ മുബൈയില്‍ നിന്നും എന്റെ നാടയ കരുനാഗപ്പള്ളിലേക്ക് നേത്രവതി ട്രയിനില്‍ വരുപ്പോള്‍ കോഴിക്കോട്ടു നിന്ന് എന്റെ സിറ്റ്‌ന് അടുത്ത് വെള്ളതാടിയും വെള്ള മുടിയുള്ള ഒരു വെള്ള വസ്ത്രധാരി വന്നിരുന്ന് യാത്രയുടെ അലക്ഷ്യതയുടെ ഇടയില്‍ ഞാന്‍ എന്റെ സഹയാത്രികനിലേക്ക് ഒന്ന് കണ്ണ് ഓടിച്ചപ്പോള്‍ എന്റെ സമീപം ഇരിക്കുന്നത് പത്രദൃശ്യ മാധ്യാമങ്ങളിലെ അക്കലത്തെ വാര്‍ത്തകളിലെ ശ്രേദ്ധേയമായ വ്യക്തിത്വം അയിരുന്ന് സംസ്ഥനത്തും ദേശിയ തലത്തിലും എരേ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്ത ആന്മുള വിമത്തവള വിരുദ്ധ സമരനായകന്‍. ശ്രീ കുമ്മനം രാജശേഖരന്‍ അയിരുന്ന്. ആന്മുള സമരസമിതിയുടെ നേതൃത്വം എന്ന നിലയില്‍ എന്റെ രാഷ്ട്രിയ വിശ്വാസം എന്നെ പലപ്പോഴും അലസോരപ്പെടുത്തിയിട്ടുണ്ട് അടുത്ത് കണ്ടപ്പോള്‍ ചില ചോദ്യങ്ങള്‍ ചോദ്യക്കാന്‍ ഞാന്‍ മുതിര്‍ന്നു പരിപാടികളുടെയും യാത്രകളുടെയും തിരക്കുകള്‍ക്കിടയിലെ ക്ഷിണമൊക്കെമറ്റി വച്ച് അദ്ദേഹം എന്റെ ചോദിങ്ങള്‍ക്ക് മറുപടി തന്നു എന്ത് കൊണ്ട് നമ്മുടെ നാടിന്റെ വികസനത്തിന് പ്രേരകമാകുന്ന ഒരു വലിയ പ്രോജക്ടിനെ എതിര്‍ക്കുന്നു ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അദ്ദേഹം നല്‍ക്കുമ്പോള്‍ പലതും എനിയ്ക്ക് തൃപ്തികരമായിരുന്നില്ല… സംവാദങ്ങള്‍ക്കിടയില്‍ ചായക്കാരന്‍ വന്നു അദ്ദേഹം വാങ്ങിയൊപ്പം എന്നേയും നിര്‍ബന്ധിച്ച് ഒരു ചായ കുടിപ്പിച്ച് സൗഹൃദം ഉറപ്പിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ക്കിടയില്‍ നാടും … വിടും… ജോലിയും തിരക്കിയറിഞ്ഞു ഒടുവില്‍ പിരിയുമ്പോള്‍ കാണണം വിളിയ്ക്കണം എന്ന് വാത്സല്യം പുര്‍ണ്ണമായ വിടവാങ്ങള്‍ അദ്ദേഹം പോയി കഴിഞ്ഞപ്പോള്‍ ഞാനാ വ്യക്തിത്വത്തെ കുറിച്ച് ചിന്തിച്ചു എത്ര മാന്യമായ പെരുമാറ്റം എത്ര ലാളതൃ പൂര്‍ണ്ണമായ വാക്കുകള്‍ ജോലി സംബന്ധമായ എത്രയോ യാത്രകള്‍ക്കിടയില്‍ എല്ലാ പാര്‍ട്ടിയുടെയും എത്രയോ നേതൃത്യത്തിലെ ആളുകളെ പരിചയപ്പെട്ടിട്ടുണ്ട് .അവരില്‍ നിന്നും വ്യത്യസ്ഥാനായ മനുഷ്യ സ്‌നേഹി അദ്ദേഹത്തിന്റെ രാഷ്ടിയ വിശ്വാസത്തോടും സംഘടനാ വിശ്വാസത്തോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുമ്പേഴും ഞാന്‍ അറിഞ്ഞ ….കുമ്മനം എന്ന മനുഷ്യമുഖത്തെ എനിയ്ക്ക് മറക്കാന്‍ കഴിയില്ല പിന്നീട് അദ്ദേഹം BJP യുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ എത്തുകയും വ്യക്തി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ചെറിയ ചെറിയ പിഴവുകളെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പലരും ശ്രമിക്കുന്നതും നാം കാണുന്നതാണ് ഇപ്പോഴദ്ദേഹം മിസോറാം ഗവര്‍ണ്ണറായി നിയമിതനായിരിക്കുന്ന എനിക്കഭിമാനം .. തോന്നുന്ന് ഒരോ മലയാളിയും ആദരവോടെ … അഭിമാനത്തോടെ സ്ഥാനലബ്ദിയെ കാണണം ഇതിലെ രാഷ്ട്രിയം മാറ്റി വച്ച് ഇത്തരം പദവിയിലേക്ക് എത് മലയാളി വന്നാലും നാം അഭിമാനിക്കാം കുമ്മനം സാറിന്റെ കാര്യത്തില്‍ ഞാന്‍ ഉറച്ച് വിശ്വാക്കുന്ന് അദ്ദേഹത്തിന്റെ മനുഷ്യത്വത്തിന്റെയും നന്മയുടെയും ത്യാഗപ്പുര്‍ണ്ണ പ്രവര്‍ത്തനത്തിന്റെയും ദൈവം നല്‍കിയ പ്രതിഫലമാണ് ഈ സ്ഥാനരോഹണം .
ഇത് എന്റെ സ്വകാര്യമായ അനുഭവത്തിലെ വാക്കുകളാണ് നാം പറഞ്ഞ് കേള്‍ക്കുന്നതിനും വായിച്ചറിയുന്നതിന്നും അപ്പുറം സ്റ്റേഹത്തിന്റെയും സഹോദര്യത്തിന്റെയും നന്മയുടെയും മുഖമുള്ളവരെ തിരിച്ചറിയാന്‍ നമ്മുക്ക് കഴിയട്ടെ

നാം അറിയേണ്ടത്………. ആരും ആരക്കാളും മോശക്കാരല്ല……..

shortlink

Related Articles

Post Your Comments

Related Articles


Back to top button