തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്ന് അവര്‍ രാജിവയ്ച്ചൊഴിയുന്ന നിയമസഭ മണ്ഡലങ്ങളില്‍ അടുത്ത ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്നാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അനിശ്ചിതത്വം തുടരുന്നു.
സിറ്റിംഗ് എം.ല്‍.എയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ വടകര മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരുന്നത്. എന്നാല്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്റെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച അന്നത്തെ എതിര്‍ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് വട്ടിയൂര്‍ക്കാവിലെ ഉപതിരഞ്ഞെടുപ്പിനെ അനിശ്ചിതത്വത്തിലാക്കുന്നത്.
കേരള ഹൈക്കോടതിയേയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസുമായി കുമ്മനം സമീപിച്ചത്. എന്നാല്‍ ഈ കേസില്‍ സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.മുരളീധരന്‍ സുപ്രീം കോടതിയെ സമീപിക്കുകയും സ്റ്റേ വിധി സമ്പാദിക്കുകയുമായിരുന്നു.
Post Your Comments