ഭോപ്പാല്‍•കര്‍ഷകര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ നേതാവിനെ ബി.ജെ.പിയുടെ കര്‍ഷക വിഭാഗമായ കിസാന്‍ മോര്‍ച്ചയില്‍ നിന്നും മധ്യപ്രദേശ് ബി.ജെ.പി സംസ്ഥാന ഘടകം പുറത്താക്കി. ഇയാള്‍ കര്‍ഷകരെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കിസാന്‍ മോര്‍ച്ച ഉജ്ജൈന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഹകിം സിംഗ് ആന്ജാനയുടെ പ്രഥമികാംഗത്വം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാകേഷ് സിംഗ് റദ്ദാക്കിയതായി പാര്‍ട്ടി വക്താവ് ലോകേന്ദ്ര പരാശര്‍ പറഞ്ഞു.
അജ്ഞാന ഉപയോഗിച്ച ഭാഷ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനങ്ങള്‍ ജൂണ്‍ 1 മുതല്‍ 10 വരെ സമരം പ്രഖ്യാപിച്ചരിക്കെയാണ് വീഡിയോ പ്രചരിച്ചത്. വീഡിയോയില്‍ ആന്ജാന കര്‍ഷകരെ ആത്മാര്‍ത്ഥതയില്ലാത്തവരെന്നും കള്ളന്മാരെന്നും വിളിക്കുന്നുണ്ട്. കര്‍ഷകരെ ചെരുപ്പിന് അടിക്കണമെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
സംഭവത്തെക്കുറിച്ച് ആന്ജാന പ്രതികരിച്ചിട്ടില്ല.
Post Your Comments