ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് വ്യക്തമാക്കി എ.കെ ആന്റണി. ചെങ്ങന്നൂരില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ച് ബിജെപി മൂന്നാം സ്ഥാനത്തായിരിക്കുമെന്നും വര്‍ഗിയ കാര്‍ഡ് ഇറക്കിയ സിപിഎമ്മിനും തിരിച്ചടി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാജയഭീതിയില്‍ നാലാംകിട കളിയാണ് സിപിഎം കളിച്ചതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തനായതിന്റെ പേരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനെ ആര്‍എസ്എസുകാരനായി ചിത്രീകരിച്ചുവെന്നും ബിജെപിക്കു ദയനീയ പരാജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ മോദിക്കെതിരായ പ്രതിപക്ഷ മുന്നണിക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Post Your Comments