സോചി: ലോക നേതാക്കള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം മറ്റാരേക്കാളും ഒരുപടി മുകളില്‍ തന്നെയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് റഷ്യയില്‍ പ്രഥമ അനൗപചാരിക ഉച്ചകോടിക്ക് എത്തിയപ്പോള്‍ മോദിക്ക് ലഭിച്ച സ്വീകരണം. പ്രോട്ടോകോള്‍ മറികടന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും മോദിയും ഒരേ കാറിലാണ് സഞ്ചരിച്ചത്.
ഇരുവരും ഒരേകാറില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇരുവരും ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. മറ്റ് ലോക നേതാക്കള്‍ക്കിടയില്‍ നരേന്ദ്ര മോദിയുടെ വിലയും സ്ഥാനവുമാണ് ഇതിലൂടെ മനസിലായതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
also read: 2019 പൊതുതെരഞ്ഞെടുപ്പിലും മോദി തന്നെയാണ് താരം, എബിപി സര്‍വേ ഫലം ഇങ്ങനെ
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള പ്രഥമ അനൗപചാരിക ഉച്ചകോടിക്ക് റഷ്യയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അഭേദ്യമായ സുഹൃദ്ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായുള്ളതെന്നു മോദി പറഞ്ഞിരുന്നു. അനൗപചാരിക ചര്‍ച്ചയ്ക്കു തന്നെ ക്ഷണിച്ചതിനു നന്ദി പറഞ്ഞ മോദി, ഇതുവഴി ഉഭയകക്ഷി ബന്ധത്തില്‍ പുതിയൊരു അധ്യായം പുടിന്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി പുടിനെ കാണുന്നതെന്നും അന്നാണ് ആദ്യമായി ഒരു വിദേശനേതാവുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
video courtesy: ABP NEWS
Post Your Comments