India

2019 പൊതുതെരഞ്ഞെടുപ്പിലും മോദി തന്നെയാണ് താരം, എബിപി സര്‍വേ ഫലം ഇങ്ങനെ

ന്യൂഡല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പിലും മോദി തന്നെയാണ് താരമെന്നും മോദി തരംഗം തുടരുമെന്ന് എബിപി ന്യൂസ്-സിഎസ്ഡിഎസ് സര്‍വേ ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നാലു വര്‍ഷം വിലയിരുത്തിയാണ് സര്‍വേ.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍ഡിഎ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കും. 274 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം. യുപിഎയ്ക്ക് 164 സീറ്റും മറ്റുള്ളവര്‍ക്ക് 105 സീറ്റ് വീതവുമാണു ലഭിക്കുക. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 336 സീറ്റാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയത്.

also read: മോദി സര്‍ക്കാരിന്റെ നാല് വര്‍ഷം: ജനങ്ങള്‍ എത്രത്തോളം തൃപ്തരാണ്? സര്‍വേ ഫലം പുറത്ത്

അതേസമയം സര്‍വെയില്‍ പങ്കെടുത്ത 47 ശതമാനം പറയുന്നത് 2019ല്‍ മോദി സര്‍ക്കാരിന് ഭരിക്കാന്‍ അവസരം ലഭിക്കില്ലെന്നാണ്. തൊഴിലില്ലായ്മ, വിലവര്‍ധന എന്നിവയാണ് വോട്ടര്‍മാരെ എന്‍ഡിഎ സര്‍ക്കാരിനു എതിരാക്കുന്നത്. നോട്ടുനിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍, വരുമാനത്തിലെ കുറവ് തുടങ്ങിയവയാണു സര്‍ക്കാരിനു വെല്ലുവിളി ഉയര്‍ത്തുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button