കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണർ ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്, ഈ അവസരത്തിൽ മുൻപ് കേരളത്തിൽ നിന്നും ഗവർണർ ആയ രാഷ്ട്രീയക്കാർ ആരൊക്കെ എന്നറിയാം.
എജെ ജോണ്‍
കേരളത്തിൽ നിന്നും ഗവർണർ ആയ ആദ്യ വ്യക്തി. തലയോലപ്പറമ്ബ് സ്വദേശിയായിരുന്ന എജെ ജോണ്‍ 1956-1957 കാലയളവില്‍ മദ്രാസ് ഗവര്‍ണറായിരുന്നു. സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1952-1954 കാലയളവില്‍ തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. ശേഷം ആദ്യ തിരുവിതാകൂര്‍ നിയമസഭയുടെ സ്പീക്കറും, പനമ്ബിള്ളി ഗോവിന്ദമേനോന്‍ മന്ത്രിസഭയില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിയുമായിട്ടുണ്ട്.
പട്ടം താണുപിള്ള
1962 ഒക്ടോബർ ഒന്നിന് പഞ്ചാബ് ഗവർണറായി ആയിരുന്നു സ്വാതന്ത്ര്യസമര സേനാനിയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ പട്ടം താണുപിള്ള. ഐക്യകേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായതിന് ശേഷമാണ് അദ്ദേഹം ഗവർണർ പദവിയിലേക്ക് എത്തിയത്. 1968 ഏപ്രിൽ 11 വരെ ആന്ധ്രാ ഗവർണറായി സേവനമനുഷ്ഠിച്ചു.
ഡോക്ടർ പിവി ചെറിയാൻ
1964 നവംബർ 14ന് മഹാരാഷ്ട്ര ഗവർണറായി നിയമിതനായ മലയാളി. ഇന്ത്യൻ മെഡിക്കൽ രംഗത്തെ പ്രശസ്തനായ ഡോക്ടർ കൂടിയായിരുന്ന പിവി ചെറിയാൻ മദ്രാസ് മെഡിക്കൽ കോളേജിലെ ഇന്ത്യക്കാരനായ ആദ്യ സൂപ്രണ്ടായിരുന്നു. മദ്രാസ് കേന്ദ്രീകരിച്ച് മെഡിക്കൽ രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുകയും മദ്രാസ് കോർപ്പറേഷൻ മേയർ, മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിൽ അംഗം, തുടങ്ങിയ പദവികൾ വഹിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണറായിരിക്കെ 1969 നവംബർ ഒമ്പതിനാണു അദ്ദേഹം നിര്യാതനായത്.
കെ കെ വിശ്വനാഥൻ
1973ൽ ഗുജറാത്ത് ഗവർണറായി നിയമിതനായ അടുത്ത മലയാളി. അഭിഭാഷകനായും ട്രേഡ് യൂണിയൻ നേതാവായും കഴിവ് തെളിയിച്ച കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു കെകെ വിശ്വനാഥൻ. 1978 ആഗസ്റ്റ് 13 വരെ ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് എസ്എൻഡിപി യോഗം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
പിസി അലക്സാണ്ടർ
1988ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന പിസി അലക്സാണ്ടർ തമിഴ്നാട് ഗവർണറായി നിയമിതനാകുന്നത്. 1990 വരെ ആ പദവിയിൽ തുടർന്ന ഇദ്ദേഹം 1993ൽ മഹാരാഷ്ട്ര ഗവർണറായി നിയമിതനായി. ഇതിനിടെ ഗോവയുടെ ചുമതലയും വഹിച്ചു. കൂടാതെ ദീർഘകാലം ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്നു ഇദ്ദേഹം.
വക്കം പുരുഷോത്തമൻ
കുമ്മനം രാജശേഖരന് മുൻപ് മിസോറാമിലെ ഗവർണറായിരുന്നു കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമൻ. 2011 സെപ്റ്റംബർ രണ്ട് മുതൽ 2014 ജൂലായ് 6 വരെയാണ് മിസോറാമിലെ ഗവർണറായി സേവനമനുഷ്ഠിച്ചത്. 1993ൽ ആൻഡമാനിലെ ലെഫ്റ്റന്റ് ഗവർണറായാണ് ആദ്യം നിയമിക്കപ്പെട്ടത്.
എംഎം ജേക്കബ്
1995ലും 2000ലും ഗവർണറായിരുന്നു കോട്ടയത്ത് നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവായ എംഎം ജേക്കബ്. അരുണാചൽ പ്രദേശിന്റെയും ചുമതല വഹിച്ചിട്ടുണ്ട്.
കെ ശങ്കരനാരായണൻ
2007 സെപ്റ്റംബറിലാണ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ ശങ്കരനാരായണനെ ആദ്യമായി ഗവർണറായി നിയമിക്കുന്നത്. 2008 ജനുവരി 26 വരെ അരുണാചൽ ഗവർണറായിരുന്നു. 2009 ജൂണിൽ ആസാമിലും, 2010 മുതൽ 2014 വരെ മഹാരാഷ്ട്രയിലും ഗവർണർ പദവി വഹിച്ചിട്ടുണ്ട്.
എംകെ നാരായണൻ
മൻമോഹൻ സിങ് സർക്കാരിന്റെ കാലയളവിൽ ഇന്ത്യൻ നയതന്ത്രജ്ഞനും സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന എംകെ നാരായണനെ ഗവർണറായി നിയമിച്ചിട്ടുണ്ട്. 2010 ജനുവരി 24ന് പശ്ചിമബംഗാൾ ഗവർണറായ അദ്ദേഹം 2014 ജൂൺ 30 വരെ ആ പദവി വഹിച്ചു.
Also read ; ബിജെപി അധ്യക്ഷ പദവിയിലേക്ക് യുവത്വത്തിന് മുന്‍ഗണനയെന്ന് വി.മുരളീധരന്‍
Post Your Comments