India

സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ പെൺകുട്ടിയെ അക്രമികൾ കൂട്ടബലാല്‍സംഗത്തിനിരയാക്കി

പനാജി: സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ പെൺകുട്ടിയെ അക്രമി സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി. സൗത്ത്​ ഗോവയിലെ സെറാനാബാട്ടിം ബീച്ചില്‍ വ്യാഴാഴ്​ച രാത്രിയാണ്​ സംഭവം ഉണ്ടായത്. മൂന്ന്​ പേരടങ്ങുന്ന അക്രമി സംഘമാണ് ആണ്‍സുഹൃത്തിന്​ മുന്നില്‍വെച്ച്‌​ പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ എടുത്ത അക്രമികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തു.

ALSO READ: വീട്ടമ്മയെ മയക്കി കിടത്തി പീഡിപ്പിച്ചു, നഗ്നദൃശ്യം പകര്‍ത്തി 45 ലക്ഷം തട്ടി

തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട്​ ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് വരാനുണ്ടെന്നും, നടപടി ഉടൻ എടുക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button