Kerala

തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ നല്ലപിള്ള ചമഞ്ഞ പ്രഖ്യാപനം തരംതാണ ചെപ്പടി വിദ്യ; ചെന്നിത്തല

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിലെ അധികലാഭം വേണ്ടെന്നു വയ്ക്കുന്ന കാര്യത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു തീരുമാനമെടുക്കാമെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്‌താവന വോട്ടു തടയാനുള്ള തരംതാണ വിദ്യ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

also read: തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ രക്ഷപ്പെടുള്ളൂ: ശങ്കരനാരായണന്‍

പെട്രോൾ ഡീസൽ വിലവർദ്ധനവിൽ കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ഉത്തരവാദികളാണ്. കേന്ദ്രം വില കൂട്ടുന്നതിനനുസരിച്ച് സംസ്ഥാനത്തിന്റെ കീശയും വീർക്കും. കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുമ്പോൾ അതിന്റെ പങ്കു പറ്റാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മുന്നേ ഇന്ധനവില ഉയർന്നപ്പോൾ കോൺഗ്രസ് ഉൾപ്പടെ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും അധിക നികുതി വേണ്ടെന്ന് വച്ചിട്ടും ഒരു പൈസ കുറയ്ക്കാതിരുന്ന ആളാണ് ഐസക്കെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button