സൂറത്ത്: കാഴ്ചയില്‍ അതീവ സുന്ദരിയായ ഒരു യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന കുപ്രസിദ്ധ ഗുണ്ടയായ അസ്മിത ഗോഹില്‍ എന്ന സുന്ദരിയാണ് സോഷ്യൽ മീഡിയയിലൂടെ ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. അസ്മിത പക്ഷേ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കട അടപ്പിച്ച പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയാണ് അസ്മിത ഇയാളെ ആക്രമിച്ചത്. കടക്കാരനെ വാളുയര്‍ത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തിയ ഇവർ 500 രൂപ വാങ്ങിയ ശേഷം കട അടപ്പിച്ചു.
Read Also: ബി.ജെ.പിക്കെതിരെ ഉയര്‍ന്നു വന്ന ‘അരാജകത്വ കൂട്ടുകെട്ടിനെ’ ജനങ്ങള്‍ തള്ളിക്കളയും : അരുൺ ജയ്റ്റ്ലി
ആയുധങ്ങളുമായി ആളുകളെ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതുമടക്കം നിരവധി കേസുകള്‍ അസ്മിതയുടെ പേരിലുണ്ട്. സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹോളി ആഘോഷിച്ചവരെ ആക്രമിച്ച ദൃശ്യങ്ങളും ഇതിന് മുൻപ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. യുവതിയ്ക്ക് ഫേസ്ബുക്കില്‍ 2500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്സും ഉണ്ട്.
Post Your Comments