ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ ലൗജിഹാദിലേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകത്തെ കുറിച്ച് ആര്‍.എസ്.എസ് വനിതാ വിഭാഗം അധ്യക്ഷ വി.ശാന്തകുമാരി പറയുന്നത് ഇങ്ങനെ.
അമുസ്ലീം പെണ്‍കുട്ടികളെ ലൗജിഹാദിലേക്ക് ആകര്‍ഷിക്കുന്നത് സ്വന്തം വിശ്വാസത്തേക്കാള്‍ ഇസ്ലാമിനെ കുറിച്ച് അറിയുന്നത് കൊണ്ടാണെന്ന് ആര്‍.എസ്.എസ് വനിതാവിഭാഗം അധ്യക്ഷ വി. ശാന്തകുമാരി. ലൗ ജിഹാദിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശാന്തകുമാരി.
ലൗ ജിഹാദ് ഒരു പ്രശ്നമാണ്. മക്കള്‍ ലൗ ജിഹാദിന് ഇരയാകുന്നതിനെ ചൊല്ലി രക്ഷിതാക്കള്‍ വിലപിക്കുന്നത് കേള്‍ക്കാറുണ്ട്. പെണ്‍കുട്ടികള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് ഇരയാവുകയാണ്. സ്വന്തം മതത്തേക്കാള്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും മനസിലാക്കുകയും ചെയ്യുന്നതിന്റെ ഫലമായിട്ടാണ് ലൗജിഹാദിന്റെ ഇരയാകുന്നതെന്ന് ശാന്തകുമാരി വ്യക്തമാക്കി.
ഈ വിഷയത്തില്‍ കുടുംബങ്ങള്‍ പരാജയപ്പെടുന്നത് കൊണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുടുംബ പ്രബോധന്‍ എന്ന പരിപാടിയുടെ കീഴില്‍ കൗണ്‍സിലിങ് ക്ലാസുകള്‍ നല്‍കുന്നതെന്ന് ശാന്തകുമാരി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments