തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധ തമിഴ്‌നാട്ടിലേക്കും വ്യപിച്ചതായി സൂചന. കേരളത്തില്‍ റോഡുപണിക്കെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി പെരിയസാമി (40) ആണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. എന്നാല്‍ പെരിയസാമിക്ക് നിപ്പാ വൈറസ് ആണോ എന്ന കാര്യം സ്ഥിതീകരിച്ചിട്ടില്ല.
പെരിയസാമി ഉള്‍പ്പെട 40 തമിഴ്‌നാട് സ്വദേശികളാണ് കേരളത്തില്‍ റോഡ് പണിക്ക് എത്തിയത്. ഇവരെ രക്ത പരിശോധനയ്ക്ക് വിധേയമാക്കിയതായി തിരുച്ചി സര്‍ക്കാര്‍ ആശുപത്രി ഡീന്‍ അനിത അറിയിച്ചു. നിപ്പാ ഭീതിയില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയിരുന്നു. അതിര്‍ത്തി ചെക്പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ പരിശോധനാകേന്ദ്രങ്ങള്‍ തുറന്നു.
ആദ്യനടപടിയായി പതിനഞ്ച് ദിവസത്തേക്ക് പരിശോധന നടത്താനാണ് തീരുമാനം. അതേസമയം കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് നിപ്പാ വൈറസ് ബാധയെന്ന സംശയം ഇന്നലെ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് രണ്ടുപേരെ വൈറസ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ 15 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അയല്‍ സംസ്ഥാനങ്ങളിലേക്കും നിപ്പാ പടര്‍ന്നോ എന്ന സംശയമുയരുന്നത്.
Post Your Comments