വാഷിംഗ്ടണ്‍: ലൈംഗിക റോബോട്ടുകള്‍ക്ക് ആവശ്യക്കാരേറി വരികയാണെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രിയമേറിവരുന്ന ഇത്തരം സെക്‌സ് റോബോട്ടുകള്‍ നിര്‍മ്മിക്കുന്നത് ആവശ്യക്കാരുടെ താത്പര്യം അറിഞ്ഞാണ്. ശരാശരി 3100 ഡോളറാണ് ഒരു റോബോട്ടിന്റെ വില.
ഷെന്‍ഷനിലെ അറ്റാല്‍ ഇന്റലിജന്റ് റോബോട്ട് ടെക്നോളജിയാണ് റോബോട്ടുകളുടെ നിര്‍മ്മാതാക്കള്‍. ഇതിലുള്ള സെന്‍സറുകളും നിര്‍മാണ രീതികളും മനുഷ്യ ശരീരത്തിന്റെ അതേ സ്വാഭാവികത നിലനിര്‍ത്താന്‍ സഹായിക്കുന്നു.
40 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവരാണ് യൂറോപ്പില്‍ ഇത്തരം റോബോട്ടുകള്‍ക്ക് കൂടുതലും ആവശ്യക്കാര്‍. ഒരോ രാജ്യത്ത് നിന്നുള്ളവര്‍ക്കും ഓരോ അഭിരുചിയാണ്. അമേരിക്കക്കാര്‍ക്ക് കറുത്ത നിറവും വലിയ മാറിടവും ലൈംഗികാവയവങ്ങളുമുള്ള റോബോട്ട്കളോടാണ് താത്പര്യം. വലുപ്പ കുറവുള്ള അവയവങ്ങള്‍ ഉള്ളവയാണ് ചൈനക്കാര്‍ക്ക് വേണ്ടത്. പിങ്ക് നിറത്തിലുള്ള ചുരുണ്ട തലമുടിയുള്ള റോബോട്ട്കളെയാണ് ഫ്രഞ്ച് കാര്‍ക്ക് താത്പര്യം.
അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നുമുള്ളവര്‍ കുട്ടി റോബോട്ടുകളെ ആവശ്യപ്പെടാറുണ്ടെന്നും കമ്പനി വെളിപ്പെടുത്തുന്നു. കഴിഞ്ഞവര്‍ഷം ഹോങ്കോങ്ങില്‍നിന്ന് വന്ന റിപ്പോര്‍ട്ടിലും കുട്ടികളുടെ രൂപത്തിലുള്ള സെക്സ് പാവകള്‍ക്ക് ആവശ്യക്കാരേറുന്നുവെന്ന് സൂചനയുണ്ടായിരുന്നു.
തെര്‍മോ പ്ലാസ്റ്റിക് ഇലാസ്റ്റോമെര്‍ കൊണ്ടാണ് പാവകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ലോഹം കൊണ്ടുള്ള അസ്ഥികൂടവും ഇതിനുണ്ട്. സാധാരണ മനുഷ്യശരീരത്തിന്റെ പാതിയോളം ഭാരവും വരും. നിലവില്‍ നിര്‍മ്മിക്കുന്ന റോബോട്ടുകള്‍ തലയും ചുണ്ടുമൊക്കെ അനക്കുകയും ഇംഗ്ലീഷ്, ചൈനീസ് ഭാഷകള്‍ സംസാരിക്കുകയും ചെയ്യും.
Post Your Comments