പുരുഷന്മാരില് സെക്സ് റോബോട്ടുകളില്‍ പ്രിയം ഏറി വരികയാണ്. ഇപ്പോള്‍ കൂടുതല്‍ കടന്ന് ചിന്തിരിച്ചിരിക്കുതയാണ് റോബോട്ട് നിര്‍മ്മാതാക്കള്‍. ചലിക്കാനും ചിന്തിക്കാനും കഴിയുന്ന റോബോട്ടുകള്‍ ഉടന്‍ വിണിയിലിറക്കാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ അവസാനഘട്ട പണിപ്പുരയിലാണ് കമ്പനി എന്നും പറയുന്നു. ഇത്തരം റോബോട്ടുകള്‍ പുറത്തെത്തുന്നത് പുരുഷനെ സെക്സ് അഡിക്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
സെക്സ് റോബോട്ടുകള്‍ പുരുഷന്റെ ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുമെങ്കിലും സെക്സിന് അടിമയാക്കി മാറ്റുമെന്ന് സൈക്കോളജിക്കല്‍ തെറാപ്പിസ്റ്റ് ഡോ. തദ്യൂസ് പറഞ്ഞു. സെക്സ് അഡിക്ടുകളായവര് മദ്യത്തിന് അടിമപ്പെട്ടവരെ പോലാണെന്ന് മറ്റൊരു ഡോക്ടര്‍ ബ്രിച്ചാഡ് പറഞ്ഞു.
അമിത മദ്യപാനികള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ലൈംഗികതയ്ക്ക് അടിമപ്പെട്ടവര്‍ക്കും ഉണ്ടാകും. പ്രത്യേകിച്ച സെക്സ് റോബോട്ടുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്പ്പെടുന്നവര്ക്കുണ്ടാകും. ഇവര്‍ക്ക് ചില വികാരങ്ങള്‍ ഇല്ലാതാകുന്നു. നാണം, ഒറ്റപ്പെടല്‍, സ്ഥലകാല ബോധം എന്നിവ നഷ്ടപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇത്തരം പ്രശ്നങ്ങളുമായി ഇവരുടെ ക്ലിനിക്കില്‍ 1000 ഓളം പേര് എത്തിയെന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്.
Post Your Comments