റഷ്യയില്‍ ആകെ തിരക്കണ്. ഫിഫ ലോകകപ്പ് ആരംഭിച്ചതോടെ എല്ലായിടത്തും തിരക്കോട് തിരക്കാണ്. കടകളിലെല്ലാം തന്നെ ആളുകള്‍ തിങ്ങി നിറയുകയാണ്. ഇതിനിടെ റഷ്യയിലെ സെക്‌സ്‌റോബോട്ട് വേശ്യാലയത്തിന്റെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ എല്ലാ ദിവസവും 24 മണിക്കൂറും ഈ സെക്‌സ് റോബോട്ട് വേശ്യാലയം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
READ ALSO: Search സെക്‌സ് റോബോ സെക്‌സ് റോബോട്ടുകള്‍ക്ക് പ്രിയമേറുന്നു, കാരണം ഈ ഞെട്ടിക്കുന്ന മാറ്റങ്ങള്‍
ജൂണ്‍ 14ന് ലോകകപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ വേശ്യാലയത്തിന്റെ പ്രവര്‍ത്തന സമയം 24 മണിക്കൂറാക്കിയിരുന്നു. 60 ബ്രിട്ടീഷ് പൗണ്ടാണ് ഒരു മണിക്കൂര്‍ വേശ്യാലയത്തില്‍ ചിലവഴിക്കാന്‍ കസ്റ്റമേഴ്‌സ് നല്‍കേണ്ടത്. ഓരോരുത്തവര്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട റോബോട്ടിനെ തെരഞ്ഞെടുക്കാം. ലൊലിത, സാഷ, ഇസിലേല്‍ എന്നിങ്ങനെ റോബോട്ടുകള്‍ക്ക് പേരും നല്‍കിയിട്ടുണ്ട്.
സെക്‌സ് പാവകളെ ഉപയോഗിച്ച് ആരംഭിച്ച വേശ്യാലയവും റഷ്യയില്‍ തന്നെയായിരുന്നു. മോസ്‌കോയിലാണ് സെക്‌സ് റോബോട്ടുകളെ ഉപയോഗിച്ചുള്ള വേശ്യാലയം ഉള്ളത്. 60 ഓളം മുറികളും ഇവിടെയുണ്ട്. വിദേശ സഞ്ചാരികള്‍ ഒരുപാട് പേര്‍ എത്തുന്നുണ്ടെന്നും ഇവര്‍ ഫുട്‌ബോള്‍ കാണാന്‍ എത്തിയവര്‍ തന്നെയാണെന്നും നടത്തിപ്പുകാരന്‍ പറയുന്നു.
Post Your Comments