ഒട്ടാവ: കാനഡയിൽ ഇന്ത്യൻ റെസ്റ്റോറന്റിൽ ബോംബ് സ്‌ഫോടനം. അജ്ഞാതരായ രണ്ട് യുവാക്കളാണ് റസ്റ്റോറന്റിൽ ബോംബ് വെച്ചത്. കാനഡയിലെ മിസ്സിസൗഗയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന 15ൽ അധികം പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.
ALSO READ: കുഴിബോംബ് സ്‌ഫോടനം: ആറ് സൈനികര്‍ കൊല്ലപ്പെട്ടു
Reported explosion inside a restaurant on Hurontario Street in #Mississauga https://t.co/POKqyTVqnC
— Jeremy Cohn (@JeremyGlobalTV) May 25, 2018
മിസ്സിസൗഗയിലെ ബോംബെ ഭേൽ എന്ന റെസ്റ്റോറന്റിൽ രാത്രി 10:30ഓടെ എത്തിയ യുവാക്കൾ കടയിൽ ബോംബ് സ്ഥാപിച്ച ശേഷം ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മാസം മുൻപും മിസ്സിസൗഗയിൽ ബോംബ് സ്‌ഫോടനം ഉണ്ടായിരുന്നു. സംഭവത്തിൽ 10 പേർ മരണപ്പെട്ടിരുന്നു.
Post Your Comments