ജിദ്ദ: ജിദ്ദയിലെ ഒരു ഫ്ളാറ്റില്‍ പാചക വാതകം ചോര്‍ന്ന് ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്ക്. ദക്ഷിണ ജിദ്ദയിലെ നാലു നില കെട്ടിടത്തിലെ നാലാം നിലയിലെ ഫ്ളാറ്റിലായിരുന്നു സ്ഫോടനം. സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്കാവുകയും ഇതിനിടെ തീപ്പൊരിയുണ്ടായതുമാണ് സ്ഫോടനത്തിന് കാരണം. ഫ്ളാറ്റിന്റെ മുന്‍ വശത്തെ മൂന്നു മുറികളുടെ ചുമരുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. ചുമരിന്റെ കഷ്ണങ്ങള്‍ ബിൽഡിങ്ങിന് താഴെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് മേല്‍ വീണ് കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫെന്‍സ്, റെഡ് ക്രസന്റ് അധികൃതരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടാല്‍ തീ കത്തിക്കുകയോ ലൈറ്റുകളും ഫാനുകളും ഓണാക്കുകയൊ ഓഫാക്കുകയൊ ചെയ്യരുതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ അറിയിച്ചു. ഗ്യാസ് ലീക്കാകുന്നത് ശ്രദ്ധയിൽ പെട്ടാൽ സിലിണ്ടറിന്റെ റെഗുലേറ്റര്‍, വാല്‍വുകള്‍ എന്നിവ എത്രയും വേഗം അടച്ച് ജനലുകളും വാതിലുകളും തുറന്നിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments