തിരുവനന്തപുരം•പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം കരമന കളിയിക്കാവിള ദേശീയപാത വികസനത്തിനായി അനുവദിച്ചത് 630.88 കോടി രൂപ. ഒന്നാം ഘട്ടത്തിലെ രണ്ടാം റീച്ചായ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള സ്ഥലമെടുപ്പിനായി 261.87 കോടി രൂപയും രണ്ടാം റീച്ചിൽപെട്ട ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തെ സ്ഥലം ഏറ്റെടുക്കുന്നതിന് 98.1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാവച്ചമ്പലം മുതൽ വഴിമുക്ക് വരെയുള്ള 6.5 കിലോമീറ്റർ റോഡിന്റെ നിർമാണത്തിനായി 162.46 കോടി രൂപയുടെ ‘ഭരണാനുമതി സർക്കാർ അധികാരത്തിൽ വന്ന് ആറു മാസത്തിനകം നൽകി. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായ പ്രാവച്ചമ്പലംമുതൽ ബാലരാമപുരം വരെയുള്ള ‘ഭാഗത്തെ വികസനത്തിന് 108.45 കോടി രൂപയുടെ പ്രവൃത്തിക്ക് ടെണ്ടറായി. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Post Your Comments