തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാർക്ക് വെട്ടേറ്റു. പോലീസ് വെടിവയ്പ്പിൽ പ്രേതിഷേധക്കാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ചൂണ്ടിക്കാട്ടി ആശുപത്രിയുടെ മുൻപിലും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.
ALSO READ:സമരക്കാർക്ക് നേരെയുള്ള വെടിവയ്പ്; നിരവധി പേർക്ക് വെടിയേററ്റു
ചൊവ്വാഴ്ച പോലീസ് സമരക്കാർക്ക് നേരെ നടത്തിയ വെടിവയ്പ്പിൽ 11 പേരാണ് മരിച്ചത്. അതേസമയം
വേദാന്ത സ്റ്റെർലൈറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശം നൽകി. ജില്ലാ കളക്ടർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
Post Your Comments