ThiruvananthapuramNattuvarthaLatest NewsKeralaNews

വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം: ജീപ്പുകള്‍ തകര്‍ത്ത് സമരക്കാർ, പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ സ്റ്റേഷന്‍ വളഞ്ഞു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സംഘര്‍ഷത്തിനിടെ അടിയേറ്റ് ഒരു പോലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റു. പോലീസ് സ്റ്റേഷനിലെ ഒരു ജീപ്പ് മറിച്ചിട്ടു. വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.

കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തി സ്‌റ്റേഷന്‍ വളഞ്ഞതോടെ പോലീസുകാര്‍ സ്റ്റേഷന്‍ ഉള്ളില്‍ കുടുങ്ങി. കൂടുതല്‍ പോലീസിനെ സ്ഥലത്തെത്തിച്ചെങ്കിലും ഇവർ ബസില്‍ നിന്ന് ഇറങ്ങുന്നത് സമരക്കാര്‍ തടഞ്ഞു. നിരവധിപ്പേർ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇതിന് പിന്നാലെ സിറ്റി, റൂറല്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ പോലീസ് സംഘം സ്ഥലത്തേക്ക് എത്തി.

കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സംഘര്‍ഷാവസ്ഥ കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ചിത്രീകരിക്കാന്‍ നോക്കിയവര്‍ക്കെതിരെയും സമരക്കാരുടെ കയ്യേറ്റമുണ്ടായി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇടയിൽ എസിവി ന്യൂസിന്റെ പ്രാദേശിക റിപോര്‍ട്ടര്‍ ഷെരീഫ് എം ജോര്‍ജിന് മര്‍ദ്ദനമേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button