സിച്ച്യാന്: ചൈനയിലെ സിച്ച്യാന് പ്രവിശ്യയില്‍ പാമ്പ് വൈൻ ഉണ്ടാക്കാൻ ശ്രമിച്ച യുവാവ് ഇപ്പോൾ പുലിവാൽ പിടിച്ചിരിക്കുകയാണ്. വൈന്‍ ഉണ്ടാക്കാന്‍ കൊണ്ടുവന്ന പാമ്പ് രക്ഷപെട്ട് അയൽക്കാരന്റെ ടോയ്ലറ്റിൽ ഒളിക്കുകയായിരുന്നു. ബാത്ത്റൂമില്‍ പാമ്പിനെ കണ്ടെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് വീട്ടുകാര്‍ ബാത്ത്റൂം പരിശോധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ടോയ്ലറ്റിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു.
Read Also: അന്യഗ്രഹ ജീവന് കണ്ടെത്തുന്നത് സംബന്ധിച്ച് നിര്‍ണായക തെളിവ്
പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച പാമ്പ് വെളിയില്‍ പോയത് വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. വന്യജീവി വിഭാഗത്തിന് കൈമാറിയ പാമ്പിനെ പിന്നീട് വിട്ടയച്ചു. അതേസമയം പാമ്പിനെ ഉപയോഗിച്ച് വൈൻ നിർമ്മിക്കുന്നത് ചൈനയിൽ സാധാരണമാണ്. പ്രാചീനകാലം തൊട്ടേ പാമ്പുകളെ മരുന്നുകൾക്കായി ഉപയോഗിക്കാറുണ്ടായിരുന്നു. സൌ രാജവംശക്കാലത്താണ് ഇത്തരത്തിൽ ആദ്യമായി സ്നേക്ക് വൈൻ നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്.
Post Your Comments