കശ്മീര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. പാക്കിസ്ഥാന് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിളിച്ചുവരുത്തിയത്. ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഷായെ അറിയിച്ചു.
also read: അതിര്‍ത്തിയില്‍ സമാധാന ആഹ്വാനവുമായി ഇന്ത്യ- പാക്ക് സേന
ആക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നു. ഇത് ദുഖകരവും അപലപനീയവുമാണ്, ഇത് കണ്ടു നില്‍ക്കാനാവില്ലെന്നും ഇന്ത്യ പറഞ്ഞു. പാക്ക് മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ ഏഴുമാസം പ്രായമുള്ള കുട്ടി മരിക്കാനിടയായ സംഭവത്തിലാണ് ഇന്ത്യയുടെ നടപടി.
ഇനിയും പാക് സൈന്യം ആക്രമണം തുടര്‍ന്നാല്‍ ഇന്ത്യയുടെ മറുപടി ഇതായിരിക്കില്ലെന്നും മുന്നറിയിപ്പ് നല്കി.
Post Your Comments