ശ്രീനഗര്‍: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വലിയ ഭൂഗര്‍ഭ തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് തുരങ്കം കണ്ടെത്തിയിരിക്കുന്നത്. . ജമ്മു കശ്മീരില്‍ സാമ്പ ജില്ലയിലെ റെഗല്‍ മേഖലയിലാണ് ബി.എസ്.എഫ് പരിശോധനയില്‍ ഭൂഗര്‍ തുരങ്കം കണ്ടെത്തിയത്. ബി.എസ്.എഫിന്റെ പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഈ തുരങ്കം ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം.
വ്യാഴാഴ്ച കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ അതിര്‍ത്തി കടന്നത് ഈ തുരങ്കം വഴിയാകാമെന്നാണ് കരുതപ്പെടുന്നത്. അതിര്‍ത്തിയിലെ തുരങ്കങ്ങള്‍ കണ്ടെത്തി അടയ്ക്കുന്ന പ്രവര്‍ത്തനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തുടങ്ങിയിരുന്നു. ഈ പരിശോധനയിലാണ് പുതിയ തുരങ്കം കണ്ടെത്തിയത്. സേനാ വിഭാഗങ്ങളും പോലീസും സംയുക്തമായി നടത്തുന്ന പരിശോധന ഞായറാഴ്ചയും തുടര്‍ന്നു.
സാമ്പ സെക്ടറില്‍ കണ്ടെത്തിയ തുരങ്കത്തിന് 150 മീറ്റര്‍ നീളമുണ്ടെന്ന് ഡി.ജി.പി ദില്‍ബാഗ് സിംഗ് വെളിപ്പെടുത്തി. വ്യാഴാഴ്ച ഇതിലൂടെ അതിര്‍ത്തി കടന്ന് എത്തിയെന്ന് കരുതപ്പെടുന്ന നാല് പേരെയും വധിച്ചിരുന്നു. ഇവരില്‍ നിന്ന് വന്‍ തോതില്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. 11 എ.കെ 47 തോക്കുകള്‍, 29 ചൈനീസ് ഗ്രനേഡുകള്‍, മൂന്ന് പിസ്റ്റളുകള്‍, രണ്ട് കട്ടറുകള്‍, അഞ്ച് കിലോഗ്രാം ആര്‍.ഡി.എക്.സ് എന്നിവയും റിമോട്ട്, മൊബൈല്‍ ഫോണ്‍, പഴങ്ങള്‍, പാക്കിസ്ഥാന്‍ നിര്‍മ്മിത മരുന്നുകള്‍ എന്നിവയും കണ്ടെടുത്തു.
Post Your Comments