USALatest NewsNewsInternational

അക്രമങ്ങളും ബലാത്സംഗങ്ങളും വര്‍ധിക്കുന്നു: കശ്മീരിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടൺ : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ സൂക്ഷിക്കണമെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയിലേക്ക് എത്തുന്നവര്‍ കശ്മീര്‍ സന്ദര്‍ശിക്കരുതെന്നും അക്രമങ്ങളും ബലാത്സംഗങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഭീകരവാദം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കശ്മീര്‍ സന്ദര്‍ശിക്കരുത് എന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read Also  :  ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്: കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി

‘ഇന്ത്യയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് അതോറിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിനോദ സഞ്ചാര മേഖലകളിലും മറ്റു സ്ഥലങ്ങളിലും ലൈംഗിക അതിക്രമങ്ങള്‍ കൂടുതലാണ്. തീവ്രവാദികള്‍ ഒരു മുന്നറിയിപ്പുമില്ലാതെ അക്രമിച്ചേക്കാം. വിനോദ സഞ്ചാര മേഖലയും മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തീവ്രവാദികള്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്’- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഒപ്പം, പാകിസ്ഥാനിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബലുചിസ്ഥാന്‍, ഖയ്ബര്‍ മേഖലകളിലേക്ക് പോകരുതെന്നാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button