ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ മറുപടി നല്കി ഇന്ത്യയുടെ ധീര സൈനികർ . ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മൂന്ന് സെക്ടറുകളിലായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് സൈന്യത്തിന് നേരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും മൂന്ന് പാകിസ്ഥാന് പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായുമുള്ള വിവരമാണ് പുറത്തുവരുന്നത്.
പാകിസ്ഥാന്റെ ’10 ബലോച്ച് റെജിന്മെന്റി’ലെ സൈനികരെയാണ് ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് . ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന്റെ സാഹചര്യം മുതലെടുത്തുകൊണ്ടാണ് പാകിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണത്തിന് മുതിരുന്നതെന്നാണ് അനുമാനം.
കാസർകോട്ട് മാരകായുധങ്ങളുമായി കാര്‍ യാത്രികര്‍ അറസ്റ്റില്‍
ഷാപൂര്‍, കിര്‍ണി സെക്ടറുകളും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചയിടങ്ങളില് പെടുന്നു. പാകിസ്ഥാന് സൈന്യത്തിന്റെ പ്രകോപനത്തെ തുടര്‍ന്ന് രാഖ് ചിക്രിയിലുള്ള പാകിസ്ഥാന് പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്ത്യന്‍ സൈന്യം വെടിവച്ചത്.
Post Your Comments