Gulf

മെക്കുനു; വിമാനസർവീസുകൾ റദ്ദാക്കി

ദുബായ്: മെക്കുനു കൊടുങ്കാറ്റിനെ തുടർന്ന് വിമാനസർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച മുതൽ ഒമാനിലേക്കും കിഴക്കൻ ആഫ്രിക്കയിലേക്കുമുള്ള സർവീസുകൾ തടസപ്പെടും. സലാലയിലെ ചുറ്റുമുള്ള പ്രദേശങ്ങളെയും കൊടുങ്കാറ്റ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ സലാല, നെയ്‌റോബി എന്നിവിടങ്ങളിലേക്കുള്ള തങ്ങളുടെ സർവീസുകളിൽ മാറ്റമുണ്ടാകാമെന്ന് ഒമാൻ എയർ അധികൃതർ വ്യക്തമാക്കി. അതിനാൽ യാത്രക്കാർ കൃത്യമായ സമയം പരിശോധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: സൗദി നഗരത്തെ ലക്ഷ്യമിട്ടെത്തിയ ഒരു മിസൈല്‍ കൂടി തകര്‍ത്തു

ഫ്ലൈദുബായിയും തങ്ങളുടെ സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെയാണ് ബാധിക്കുക. കനത്ത മഴയും ഇടിയും മിന്നലോടെയുമുള്ള കൊടുങ്കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാന്‍ തീരത്തെത്താന്‍ സാധ്യതയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button