മസ്ക്കറ്റ്•സലാലയിലെ പ്രമുഖ ഇന്ത്യന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. വിഭാഗങ്ങളും യോഗ്യതയും :
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ (കെമിസ്ട്രി, ബയോളജി & കൊമേഴ്‌സ്): കെമിസ്ട്രി, ബയോളജി & കൊമേഴ്‌സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബി.എഡും, സി.ബി.എസ്.ഇ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയം
ട്രയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (സോഷ്യല്‍ സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, ഹിന്ദി, അറബിക്) : ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദവും ബി.എഡും, സി.ബി.എസ്.ഇ സ്‌കൂളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അധ്യാപന പരിചയം.
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (മ്യൂസിക്) മ്യൂസികില്‍ ബിരുദം/ഡിപ്ലോമ, സി.ബി.എസ്.ഇ സ്‌കൂളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അധ്യാപന പരിചയം
ട്രയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (ആര്‍ട്ട് & ക്രാഫ്റ്റ്): ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം അല്ലെങ്കില്‍ ആര്‍ട് & ക്രാഫ്റ്റില്‍ ബിരുദം/ഡിപ്ലോമ, സി.ബി.എസ്.ഇ സ്‌കൂളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അധ്യാപന പരിചയം. പരമാവധി പ്രായം 45 വയസ്സ്.
ആകര്‍ഷകമായ ശമ്പളം, സൗജന്യ താമസം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ അലവന്‍സ് തുടങ്ങി ഒമാന്‍ തൊഴില്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് teachers.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂണ്‍ അഞ്ചിനകം അയയ്ക്കണം. ഫോണ്‍ : 0471 2329441/42.
Post Your Comments