Kerala

മുതിർന്നവർ നോക്കുകുത്തിയായി; ഷോക്കേറ്റ കൂട്ടുകാരനെ രക്ഷിച്ച് പതിനാലുകാരൻ

ആലപ്പുഴ: ഷേക്കേറ്റ് വിറച്ചുനിന്ന കൂട്ടുകാരനെ രക്ഷിച്ച് പതിനാലുകാരൻ. പത്തിയൂര്‍ വാലുപുരയിടത്തില്‍ സുരേഷിന്റെ മകന്‍ ആകാശിനാണ് (13) ഇന്നലെ പന്ത്രണ്ടോടെ എര്‍ത്ത് കമ്പിയിൽ നിന്നു വൈദ്യുതാഘാതം ഏറ്റത്. കൂട്ടുകാരുമൊത്തു തൊട്ടടുത്ത വീട്ടില്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ആകാശിന് ഷോക്ക് ഏറ്റത് കണ്ട നാട്ടുകാർക്ക് പോലും എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന അവസ്ഥയിലായിരുന്നു.
കൂട്ടുകാരന് ഷോക്കേറ്റത് കണ്ട വിനീതിന് അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല. എങ്ങനെയും കൂട്ടുകാരനെ രക്ഷിക്കണം അത് മാത്രമായിരുന്നു വിനീതിന്റെ മനസ്സിൽ.

ALSO READ: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിനാലുകാരന് ദാരുണാന്ത്യം

വീനീത് തൊട്ടടുത്തു കിടന്ന പ്ലാസ്റ്റിക്ക് കസേര എടുത്ത് ആകാശിന്റ ശരീരത്തില്‍ പൊടുന്നനെ അടിചു.
അടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ആകാശിനെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. അഞ്ചു മിനിറ്റോളം വൈദ്യുതഘാതമേറ്റു വിറച്ചു നിന്ന കളിക്കൂട്ടുകാരനെ എന്തു വന്നാലും രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് വിനീത് പറഞ്ഞു.കൂട്ടുകാരന്റെ സമയോചിതമായ ഇടപെടൽ തന്നെയാണ് ആകാശിന്റെ ജീവൻ രക്ഷിച്ചത്. ആകാശ് വിഠോബ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും വിനീത് പത്തിയൂര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button