ലക്നോ: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടില്‍ പാചകക്കാരന്റെ വേഷത്തില്‍ എത്തിയത് പാക്കിസ്ഥാന് ചാരന്. ഇന്ത്യന്‍ യുവാവായ ഇയാള്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും പാക് ചാര സംഘടനയായഐഎസ്ഐക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇയാള്‍ ഒടുവില്‍ പിടിയിലായി. ഉത്തരാഖണ്ഡ് സ്വദേശിയായ ഇയാള്‍ പണത്തിനായി പാക് ചാരവൃത്തി ചെയ്യുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷം ഇവിടെ ജോലി ചെയ്ത ഇയാള്‍ വിവരങ്ങളടങ്ങിയ ഒരു ഡയറിയും മറ്റു പല രേഖകളും ഐഎസ്ഐയ്ക്ക് കൈമാറിയതായി കണ്ടെത്തി. 2015നും 2017നും ഇടയ്ക്കാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്. നയതന്ത്ര ഉദ്യോഗസ്ഥന് പാക്കിസ്ഥാനിലെത്തിയപ്പോള്‍ കൂടെയെത്തിയ ഇയാള്‍ ഇവിടെ വെച്ചാണ് ഐഎസ്ഐയുമായി ബന്ധത്തിലായത്.
also read: എം.പിയുടെ പി.എയായ പാക് ചാരന് പിടിയില്‍
മാസങ്ങള്‍ക്ക് മുമ്പ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാന്‍ ആകാതെ വന്നതോടെ ഉത്തരാഖണ്ഡ് ഡിജിപി തീവ്രവാദ വിരുദ്ധ സേനയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പിത്തോര്ഗന് വില്ലേജില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments