![PakPA](/wp-content/uploads/2016/10/PakPA.jpg)
ന്യൂഡല്‍ഹി● സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭ എം.പി മുനാവര്‍ സലിമീന്റെ പി.എയായി പ്രവര്‍ത്തിച്ച് കൊണ്ട് പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയിരുന്നയാള്‍ പിടിയില്‍. യു.പി സ്വദേശി ഫര്‍ഹത്താണ് അറസ്റ്റിലായത്. എം.പി മുനാവറിന് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
ചാരപ്രവര്‍ത്തനം നടത്തിയതിന് പാക് നയതന്ത്ര ഉദ്യോഗസ്ഥനെ പിടികൂടി ഇന്ത്യയില്‍ നിന്ന് പുറത്താക്കിയിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ത്തി നല്‍കിയതിനാണ് പാക് ഹൈമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരനായ അക്തറിനെ പുറത്താക്കിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് രാജസ്ഥാന്‍ സ്വദേശികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Post Your Comments