Latest NewsIndiaInternational

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാകിസ്ഥാന്റെ അനുമതി

ഇസ്ലാമാബാദ്:കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് അനുമതി നൽകി പാകിസ്ഥാൻ. ഇന്നലെ പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതി ഇക്കഴിഞ്ഞ ജൂലായ് 17ന് കുല്‍ഭൂഷണിന് നയതന്ത്ര സഹായം നല്‍കണമെന്നും കേസ് പുന:രവലോകനം നടത്തണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താന്റെ നടപടി.

Also read : പാ​ക് ആ​ക്ര​മ​ണത്തിൽ ഒരു സൈ​നി​ക​ന് വീ​ര​മൃ​ത്യു

പാക് നിയമ പ്രകാരമുള്ള നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്ഥാന്‍ വിദേശ മന്ത്രാലയം അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് തടസമില്ലാത്ത രീതിയിലുള്ള നയതന്ത്ര സഹായം കുല്‍ഭൂഷണിന് നല്‍കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യന്‍ പ്രതിനിധികള്‍ കുല്‍ഭൂഷണിനെ കാണുമ്പോൾ പാകിസ്ഥാന്‍ പ്രതിനിധികള്‍ ഒപ്പമുണ്ടാകുമെന്ന നിബന്ധന ഇന്ത്യ തള്ളുകയായിരുന്നു.

Also read : ഇന്ത്യന്‍ നാവികസേനയുടെ നീക്കങ്ങള്‍ ചെെന രഹസ്യമായി നീരീക്ഷിക്കുന്നു; ചെെനയുടെ യുദ്ധക്കപ്പല്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

ചാരവൃത്തി ആരോപിച്ച്‌ 2017 ഏപ്രിലിലാണ് മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണിനെ(49)​ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2016 മാര്‍ച്ച്‌ മൂന്നിനായിരുന്നു അറസ്റ്റ്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ചാരപ്രവര്‍ത്തനത്തിന് ശ്രമിക്കുമ്ബോള്‍ അറസ്റ്റ് ചെയ്തെന്നാണ് പാകിസ്ഥാൻ വാദിച്ചത്.
കുല്‍ഭൂഷണിന്റെ മോചനത്തിനായി ഇന്ത്യ നിരന്തരം പാകിസ്ഥാനുമായി ബന്ധപ്പെട്ടെങ്കിലും പാകിസ്ഥാന്‍ വഴങ്ങിയില്ല.ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button