മനാമ: മൽസ്യത്തൊഴിലാളിയെ അമ്പരപ്പിച്ച് ബഹ്റൈൻ രാജകുമാരന്റെ സന്ദർശനം. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസാ അല്‍ ഖലീഫയുടെ മകൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ് ഒരു ബിസിനസ് ഓഫറുമായി മൽസ്യത്തൊഴിലാളിയായ മുഹമ്മദ് അലി ഫലമർസിയെ സന്ദർശിച്ചത്. ഹമദ് നഗരത്തിലെ റോഡരികിലാണ് സംഭവം. മത്സ്യത്തൊഴിലാളിക്ക് കടയും മത്സ്യവിൽപനയ്ക്കുള്ള ലൈസൻസുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസെർ രൂപവാലയും രാജകുമാരനോടൊപ്പമുണ്ടായിരുന്നു. ഫലമർസിയിൽ നിന്ന് ഇന്നു മുതൽ ലുലു മത്സ്യം വാങ്ങിത്തുടങ്ങിയതായി ലുലു വാക്താവ് അറിയിക്കുകയുണ്ടായി.
വീഡിയോ കാണാം;
Post Your Comments