CinemaLatest News

ഉര്‍വശിയോട് പറഞ്ഞാല്‍ തീരാത്ത നന്ദി, സൂപ്പര്‍ താരങ്ങള്‍ക്കിടയിലും അവര്‍ എന്നെ കൈവിട്ടിരുന്നില്ല; ജഗദീഷ്

ആദ്യം നായകനായാണ് നടന്‍ ജഗദീഷ് മലയാളികളുടെ മനസ്സില്‍ ഇടം നേടുന്നത്. ഏകദേശം നാല്‍പ്പതിലേറെ സിനിമകളില്‍ ജഗദീഷ് നായകനായി അഭിനയിച്ചു. അതില്‍ ജഗദീഷിന്റെ നായികയായി പകുതിയിലേറെ ചിത്രങ്ങളിലും അഭിനയിച്ചത് ഉര്‍വശിയായിരുന്നു. മലയാളത്തിലെ ഭാഗ്യ ജോഡികളായിരുന്നു ജഗദീഷ്- ഉര്‍വശി കോമ്പിനേഷന്‍, ഇവര്‍ ഒന്നിച്ച നിരവധി ചിത്രങ്ങള്‍ ബോക്സോഫീസില്‍ വെന്നിക്കൊടി പാറിച്ചു. ഉര്‍വശി മലയാളത്തിലെ മുന്‍നിര നായികായി മാറിയപ്പോഴും ജഗദീഷിന്റെ നായികയായി അഭിനയിക്കുന്നതില്‍ അവര്‍ മടി കാണിച്ചിരുന്നില്ല. സിനിമയോടുള്ള അടങ്ങാത്ത പാഷനാണ് ഉര്‍വശി എന്ന നടിയെ മുന്നോട്ട് നയിച്ചത്.
തന്‍റെ സിനിമ ജീവിതത്തിനിടയിലെ ഓര്‍മകളില്‍ ല്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നടിയാണ്‌ ഉര്‍വശിയെന്നായിരുന്നു ജഗദീഷ് പങ്കുവെച്ചത്.

Urvashiജഗദീഷുമൊത്ത് നിരവധി സിനിമകളില്‍ അഭിനയിച്ച ഉര്‍വശിക്ക് അന്നത്തെ കാലത്ത് കുറെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നു. സിനിമാ ലോകത്ത് ഉര്‍വശിയുടെ മൂല്യം ഇടിഞ്ഞതായി എന്ന് വരെ അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും കേട്ട് പിന്മാറാന്‍ ഉര്‍വശി തയ്യാറായിരുന്നില്ല. ജഗദീഷിന് ആതമവിശ്വാസം നല്‍കിയതും ഉര്‍വശിയാണ്. തന്‍റെ ജീവിതത്തില്‍ ഉര്‍വശിയോടുള്ള കടപ്പാട് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും ജഗദീഷ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button