മലയാളികളുടെ പ്രിയതാരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും കാവ്യ മാധവനുമെല്ലാം. ഇവരുടെ ആദ്യ വിവാഹ ബന്ധം പരാജയമായിരുന്നു. അതിനു പിന്നിലെ കാരണത്തെക്കുറിച്ച് മൂകാംബിക ഭക്തനായ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
മൂകാംബിക ദേവീ വിചാരിച്ചാൽ മാത്രമെ കൊല്ലരിൽ കാലു കുത്താനാകൂ എന്ന് കുറിപ്പിൽ പറയുന്നു. കൂടാതെ, കേരളത്തിലെ പ്രശസ്ത. രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു. ദേവിയേ ആരും ശ്രദ്ധിക്കുന്നില്ല ആ സമയം വെള്ളിത്തിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും …. ദേവിയെ ശ്രദ്ധിച്ചില്ല…… രണ്ടിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പ് പൂർണ രൂപം,
മൂകാംബിക ദേവീ വിചാരിച്ചാൽ മാത്രമെ കൊല്ലരിൽ കാലു കുത്താനാകൂ…. (പരമ രഹസ്യം)
” അത് എന്താ അങ്ങനെ? അത് അങ്ങനെയാണ്… ഇതാണ് ശരി.
ഈ ചോദ്യം ഒരു പെരുമഴയായി മനസ്സിൽ വരാം. മാസങ്ങൾക്ക് മുന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് പ്ലാൻ ചെയ്ത് യാത്ര എത്ര പേരുടെ മുടങ്ങിയിരിക്കുന്നു. ചിന്തിച്ചു നോക്കു… സുന്ദരിയായ ദേവിക്കു മുന്നിൽ സർവ്വാഭരണ വിഭൂഷിതയായി ഒരു സ്ത്രീയും എത്തില്ല.എത്താൻ പറ്റില്ല.തടസങ്ങൾ പലതും സംഭവിക്കാം.
ശ്രദ്ധിച്ചു നോക്കിയാൽ അറിയാം . ആ ക്ഷേത്രത്തിൽ പുരുഷൻമാർ സർവ്വാഭരണത്തോടെ വരും ദേവിയുമയി അടുത്ത സുഹൃത്തുക്കളും ആകും….
ചോദിച്ചത് എന്തും കൊടുക്കും ഒഴിഞ്ഞ മനസും ഒഴിഞ്ഞ കൈയ്യും ആയിട്ടാണ് ദേവിയുടെ മുന്നിൽ എത്തിയതെങ്കിൽ പിന്നീട് ശ്രദ്ധിച്ചാൽ അറിയാം ജീവിത ശൈലിയിലെ മാറ്റം,
പ്രശസ്തി, സംമ്പത്ത്. എല്ലാം തികഞ്ഞ വ്യക്തിയായി മാറിയിട്ടുണ്ടാകും….100%
എം ജി യാർ, ഇളയരാജ, രജനികാന്ത്, യേശുദാസ്, ജയറാം ,എം ടി. തുടങ്ങി പത്മശ്രീ തുടങ്ങി പത്മവിഭൂഷൻ വരെ കിട്ടിയവരുടെ ലിസ്റ്റ് വായിച്ചാൽ ഏറ്റവും കൂടുതൽ ഈ അമ്മയുടെ മക്കൾ തന്നെ…
ഇന്ത്യയിൽ നിന്ന് നഷ്ടപെട്ട കോഹ്യന്യൂർ രത്നം കഴിഞ്ഞാൽ ഏറ്റവും വില കൂടിയതും വലുപ്പമേറിയതും ആയ മരതകം ദേവിയുടെ കിരീടത്തിലും നെഞ്ചിലുമാണുള്ളത്….
കേരളത്തിൻ സരസ്വതീ ക്ഷേത്രവും ആരാധനയും ഇല്ലാതിരുന്നപ്പോൾ ജഗത്ഗുരു ശ്രീ. ശങ്കരാചാര്യർ അനേക ദിനം തപസ്സ് ചെയ്ത് ദേവിയെ പ്രത്യക്ഷപെടുത്തി കേരളത്തിലേക്ക് കൊണ്ടു വരുന്നതിനിടയിൻ ദേവി തിരിഞ്ഞ് നോക്കരുത് എന്ന് കൽപ്പിച്ചു.
പാദസ്വര കിലുക്കം കേൾക്കാതെ വന്നപ്പോൾ ശങ്കരാചാര്യർ തിരിഞ്ഞു നോക്കി അവിടം ആണ് മുകാംബിക ക്ഷേത്രം നിലനിൽക്കുന്നത്.
( ചരിത്രം പലതുണ്ട് അതിലേക്ക് കൂടുതൽ കടക്കുന്നില്ല)
തൽസമയം കണ്ട രൂപം ശ്രീചക്രത്തിനു മുകളിലായി കുടികൊള്ളുന്ന സുവർണ്ണ രേഘയുള്ള ശിവലിംങ്കത്തിനു പിന്നിൻ പ്രതിഷ്ടിക്കുകയും ചെയ്തു..
ശിവലിംങ്കത്തിനോടൊപ്പം സ്ഥിതി ചെയ്യുന്ന ഈ പ്രതിഷ്ടയിൽ പാർവ്വതി സാനിധ്യം കൂടി കൊള്ളുന്നു.. രണ്ട് ഉത്സവ വിഗ്രഹങ്ങളും എംജിയാർ കൊടുത്ത വിലമതിക്കാനാകാത്ത വാളും വിഗ്രഹത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങൾ ഒന്നിൽ തന്നെ കാണുന്ന പ്രതിഷ്ട ലോകത്ത് ഒന്ന് മാത്രം മൂകാംബിക…
ദേവി ഒരു സ്ത്രീയെ സീകരിക്കുന്നത് നിർമ്മല ഭക്തിയും വിശ്വസ്നേഹവും ലാളിത്യം എന്നി മൂന്ന് ഗുണങ്ങൾ ഉള്ളവരെ മാത്രമാണ്.
സിന്ധവനപ്രദേശമാണ് ഈ ക്ഷേത്രം കുടികൊള്ളുന്നത് . എവിടെ എപ്പോ എങ്ങനെ ദേവീ സാനിധ്യം ശരീരത്തിലേക്കും മനസ്സിലേക്കും അവിശ്വസ്സനീയമാകും വിധം കണ്ണിലേക്കും കാണാൻ സാധിക്കും എന്ന് ആർക്കും പറയാൻ സാധിക്കില്ല. ബുദ്ധി സിന്ധി വരദായിനി എന്ന് സാരം…
ദേവി നേരിട്ട് കണ്ടവർ ധാരാളം ഈ തലമുറയിൽ ബ്രഹ്മശ്രീ മിത്രൻ നമ്പൂതിരിപാട് മുതൽ ആയിരങ്ങൾക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
ദേവിക്ക് കാവൽ ഭടനായി വീരഭന്ദ്രസ്വാമിയും സ്വാമിക്കു നേരേ ഹനുമാനും മറ്റു ഉപദേവതകളും നിത്യം ചണ്ടികാ ഹോമവും കൂടിയാകുമ്പോൾ കലയുടെ കുലപതി നൃത്തത്തിൽ എത്തും ഭക്തജന മനസ്സുകളിൽ…
ഇനി വിഷയത്തിലേക്ക് കടക്കാം….
എന്തുകൊണ്ടാണ് നമ്മൾ വിജാരിച്ചാൽ മാത്രം മുകാംബിക ദേവിയെ കാണാൻ സാധിക്കാത്തത്?
ഒരു ഭക്തൻ എന്ന നിലയിൽ ജ്യോതിഷം വേദിക്കിൽ കുറിച്ചിടുന്നു എന്ന് മാത്രം. ഒരു ആധികാര്യകതയും ഈ എഴുത്തിനില്ല.
ബൈദൂർ ട്രെയിൻ ഇറങ്ങി ക്ഷേത്രത്തിക്ക് പോക്കുമ്പോൾ ഒരു കിലോമീറ്റർ മുന്നെ ഒരു ക്ഷേത്ര കവാടം ഉണ്ട്.
അതിന്റെ വലത്തുഭാഗത്തായി വനമേഘലയും ഒരു അതിഭീകര വന ക്ഷേത്രവും ശ്രദ്ധിച്ചാൽ കാണാം.
മാസ്തിഅമ്മ എന്നാണ് ആ ദേവിയുടെ പേര്. എഴുപത്തിരണ്ട് ഉപദേവന്മാരും ഭൂതഗണങ്ങളും യക്ഷിയും നാഗവും ഗണപതിയും വള്ളിചെടികൾക്കിടയിൽ നൂറ്റാണ്ടുകളായി തന്നെ ഉണ്ട്. അധമ ക്രീയയും നടക്കുന്നു.
കാടു നിറയെ മണികളും തൊട്ടിലും കുട്ടിയും ഒരു ഭാഗത്ത് ശൂലം, യക്ഷി തുടങ്ങിയവർ……
ദേവിയുടെ അങ്കരക്ഷകർ ആണ് ഇവിടെ. പ്രസാദമായി രക്തം കലർന്ന മണ്ണ് കുങ്കുമം ഭസ്മം എന്നിവ സാധാരണയായി നൽകാറ്….
അതിനു അപ്പുറം ശുക്ല തീർത്ഥം ,ശിവക്ഷേത്രം, മാരിയമ്മ അത്ഭുതങ്ങൾ നിറയെ ഒഴുകി നടക്കുന്നു….
പുറപെടുന്ന വ്യക്തിക്ക് നീചദേവതാ ബന്ധനമോ , ഗന്ധർവ്വ പീoയോ, കാലദോഷമോ, യക്ഷി കോപമോ രക്ഷസ്സ്, നാഗം തുടങ്ങി ദേവതാദോഷം ഉണ്ടങ്കിൽ ആ രാജകവാടം കടന്ന് ദേവീദർശ്ശനം അസാധ്യം…….
ദേവീ അംഗരക്ഷകർ ദേവിയുടെ ചൈതന്യത്തിന് അഹിതമായതായ ഒന്നും ക്ഷേത്രത്തിനടുത്ത് എത്തില്ല.
എന്ത് നേർന്നാലും ഇല്ലങ്കിലും ചില വ്യക്തികൾ തൊഴുതു പോരാൻ നിന്നാൽ ദേവി വിടുകയില്ല. അങ്ങനെ നിർത്തി പരീക്ഷിക്കുകയും ചെയ്യും.
കേരളത്തിലെ പ്രശസ്ത. രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു.
ദേവിയേ ആരും ശ്രദ്ധിക്കുന്നില്ല ആ സമയം വെള്ളിതിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും …. ദേവിയെ ശ്രദ്ധിച്ചില്ല……
രണ്ടിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട് . പക്ഷെ പിന്നീട് താമസിയാതെ ഇവർ രണ്ടു പേരും വിവാഹബന്ധം വേർപെട്ടു… ഉർവ്വശി = മനോജ് K ജയൻ. . കാവ്യാ മാധവൻ = നിശാൽ ചന്ദ്രൻ (ആദ്യ വിവാഹവും….) ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുത്.
ശ്രദ്ധിക്കുക മൂകാംബിക ക്ഷേത്രത്തിനകത്ത് ഒരു സുന്ദരി മതി അതിന് മീതെ ആടയാഭരണമായി വരാൻ പാടില്ല. അതു കൊണ്ട് കല്യാണമണ്ടപം ക്ഷേത്രത്തിനകത്ത് ഇല്ല.
ദേവിയുടെ ആ സൗന്ദര്യം നിങ്ങൾ ആസ്വദിക്കു അത് മറക്കാൻ പറ്റാത്ത ഒരു ലഹരിയായി മാറും ,പ്രണയവും ,സ്നേഹവും എല്ലാം ആയി തോന്നും.
അതു തന്നെയാണ് ജഗത്ഗുരു ശങ്കരാചാര്യർ എഴുതിയ സൗന്ദര്യലഹരി…..
ഇനിയും മനസ്സുകൊണ്ട് സർവ്വജ്ഞപീഠം കയറാൻ എല്ലാവർക്കും സാധിക്കട്ടെ……
❤️__ദേവീ ശരണം അമ്മെ ശരണം __❤️
Post Your Comments