KeralaCinemaMollywoodLatest NewsNewsEntertainment

ഡബ്ബിംഗിനിടയിൽ തൊണ്ട പൊട്ടി ചോര വന്നിട്ടുണ്ട്, ‘എന്നെ വിടൂ’ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും: ഭാഗ്യലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. ശബ്ദം കൊണ്ട് മലയാള സിനിമയിലെ നടിമാര്‍ക്ക് വലിയ അനുഗ്രഹമായി മാറിയ താരമാണ് ഭാഗ്യലക്ഷ്മി. തന്റെ ഡബ്ബിംഗ് അനുഭവത്തെ കുറിച്ച് ഭാഗ്യലക്ഷ്മി തുറന്നു പറയുകയാണ്. ഡബ്ബിംഗിന് ശേഷം തൊണ്ടപൊട്ടി ചോര വന്ന സംഭവം വരെ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഭാഗ്യലക്ഷ്മി. ഉർവശി, ശോഭന, രേവതി തുടങ്ങിയ നടിമാർക്ക് ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടുണ്ട്.

Also Read:വെള്ളപ്പൊക്കത്തിൽ കാർ ഒഴുകിപ്പോയി വാദിയിലേക്ക് പതിച്ചു: യാത്രക്കാരെ രക്ഷപ്പെടുത്തി പോലീസ്

‘നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാൽ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാൻ തുടങ്ങിയത്. ഡബ്ബിംഗിന് ശേഷം വീട്ടിലെത്തിയാൽ ഗാർഗിൾ ചെയ്യുന്ന ശീലമുണ്ട്. വോയ്‌സിനുള്ള എക്‌സർസൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധയാണ് നൽകുന്നത്. എല്ലാ വർഷവും ആയുർവേദ ചികിത്സയ്ക്ക് പോവാറുമുണ്ട്. ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വെക്കാൻ പറ്റില്ല. പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുൻപൊക്കെ സിനിമയിൽ റേപ്പ് സീൻ പതിവായിരുന്നല്ലോ, ഒരു സിനിമയിൽ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോൾ. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്’, ഭാഗ്യലക്ഷ്മി പറയുന്നു.

‘എപ്പോഴും ചലഞ്ചിങ് ആയി തോന്നിയിട്ടുള്ളത് ഉര്‍വശിയുടെ ശബ്ദം ചെയ്യാനാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാല്‍ അത് ഉര്‍വശിയാണ്. അത് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം അത്രയും ബഹുമുഖ പ്രതിഭയായി ആരും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. ഉര്‍വശിയുടെ ലെവല്‍ പിടിക്കാന്‍ വലിയ പാടാണ്. ആ സമയത്ത് ഉര്‍വശിയുടെ എല്ലാ വേഷങ്ങളും ചെയ്ത് കൊണ്ടിരുന്നത് ഞാനാണ്’, ഭാഗ്യലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button