പാലക്കാട് : പിതാവിനൊപ്പം വീട്ടുപരിസരത്തെ പുല്ല് വെട്ടിത്തെളിക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണുമരിച്ചു. ആമപ്പൊയിലിലെ പയ്യനാടന്‍ മുഹമ്മദലി- മുനീറ ദമ്പതികളുടെ മകനായ മിന്‍ഹാസ് (9) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആമപ്പൊയില്‍ ജിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പിതാവിനൊപ്പം വീട്ടുപരിസരത്തെ പുല്ല് വെട്ടിത്തെളിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ് മുനീറ അംഗൻവാടി അധ്യാപികയാണ്. സഹോദരങ്ങള്‍: മിസ്നഫിദ, മിസ്ഹബ്.
Post Your Comments