ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ബി.ഡി.ജെ.എസ് ബി.ജെ.പിയുമായി നിസഹകരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയനിലപാടിന് വലിയ പ്രസക്തിയുണ്ട്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാനാണ് ചെങ്ങന്നൂരിലിപ്പോള്‍ മുന്നില്‍ നില്‍ക്കുന്നതെന്നും ശ്രീധരന്‍പ്പിള്ള മൂന്നാം സ്ഥാനത്താണെന്നും നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ബുധനാഴ്ച്ച രാവിലെ പത്ത് മണിയ്ക്ക് കണിച്ചുകുളങ്ങരയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാവും സംഘടനയുടെ നിലപാട് അറിയിക്കുക. നേരത്തെ ഈ മാസം 20-ന് എസ്.എന്‍.ഡി.പിയുടെ നിലപാട് പ്രഖ്യാപിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും അന്ന് പ്രഖ്യാപനമുണ്ടായില്ല.
Post Your Comments