കരിപ്പൂര്‍ : ദൂരുഹസാഹചര്യത്തില്‍ കരിപ്പൂരില്‍ നിന്നു മൂന്നു മക്കള്‍ക്കൊപ്പം കാണാതായ സൗദാബി വീട് വിട്ടിറങ്ങിയതിന്റെ കാരണം പറഞ്ഞത് കേട്ട് പൊലീസും ബന്ധുക്കളും ഞെട്ടി. 22 ദിവസങ്ങള്‍ക്ക് മുമ്പാണ് സൗദാബി മക്കളേയും കൊണ്ട് വീട് വിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് സൗദാബിയേയും കുട്ടികളേയും തിരുവനന്തപുരത്തു നിന്നു പൊലീസ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ വീട്ടമ്മ പോലീസിനോടു ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. സൗദാബിയെ കാണാതായതിനു പിന്നില്‍ കൊണ്ടോട്ടി പുളിയംപറമ്പിലെ സിദ്ധന് ബന്ധം ഉണ്ട് എന്ന തരത്തിലുള്ള പ്രചരണം ഉണ്ടായിരുന്നു. ഇയാള്‍ സൗദാബിയ്ക്ക് അസുഖം വന്നപ്പോള്‍ വീട്ടില്‍ എത്തി വെള്ളം മന്ത്രിച്ചു നല്‍കിരുന്നു. ഇവര്‍ തമ്മില്‍ അവിഹിതബന്ധം ഉണ്ടെന്ന തരത്തിലായിരുന്നു പ്രചരണം ഉണ്ടായിരുന്നത്. ഈ സഹാചര്യത്തില്‍ മനസമാധാനത്തിനു വേണ്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
സൗദാബിയും മൂന്നു കുട്ടികളും സിദ്ധന് അടുപ്പമുള്ള ആള്‍ക്കൊപ്പമാണു തിരുവനന്തപുരത്ത് താമസിച്ചത്. ഇയാള്‍ ഇവിടെ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. സൗദാബി മുമ്പും ബീമാപള്ളിയില്‍ വന്നപ്പോള്‍ താമസിച്ചിരുന്നത് ഇയാളുടെ ഫ്ളാറ്റിലായിരുന്നു പലയിടങ്ങളിലും സൗദാബിക്കു വേണ്ടി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടൈ പോലീസ് ഇവരുടെ സുഹൃത്തുക്കളുടെ വിവരം ശേഖരിച്ചിരുന്നു. ഇതില്‍ ബീമപള്ളിയില്‍ താമസിക്കുന്ന നിലമ്പൂര്‍ സ്വദേശിയുടെ വിവരവും ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ അന്വേഷണത്തില്‍ സഹകരിക്കാതെ വന്നതോടെ പോലീസിനു സംശയം തോന്നി.
ഈ സാഹചര്യത്തിലായിരുന്നു ഇയാളുടെ നിലമ്പൂരുള്ള വീട്ടിലും ബീമ പള്ളിയിലും പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡ് വീണ്ടും ആവര്‍ത്തിച്ചതോടെ ഇയാള്‍ ഫ്ളാറ്റില്‍ താമസിച്ചിരുന്ന സൗദാബിയേയും കുട്ടികളേയും തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേയ്ക്കു ട്രെയിന്‍ കയറ്റി വിടുകയായിരുന്നു. കോഴിക്കോട് എത്തിയ സൗദാബിയും മക്കളും സ്നേഹിതയില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്നു പോലീസ് എത്തി ഇവരെ നാട്ടിലേയ്ക്കു കൊണ്ടു പോയി. നാലുപേരെയും കോടതിയില്‍ ഹാജരാക്കി. തീരുമാനം അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാനാണു താല്‍പ്പര്യം എന്ന ഇവര്‍ അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് ഇവരെ സ്വീകരിച്ചു. എന്നാല്‍ സിദ്ധനേയും ഒളിവില്‍ പാര്‍പ്പിച്ച ആളേയും കേന്ദ്രീകരിച്ച് അന്വേഷണം തുടരും എന്ന് പോലീസ് പറഞ്ഞു.
Post Your Comments