ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ക്കായി അപേക്ഷിച്ചവരെ പരിഹസിച്ച് ഡല്‍ഹി സര്‍വകലാശാല. വിവരാവകാശ പ്രവര്‍ത്തകരായ അന്ജലി ഭരദ്വാജ്, നിഖില്‍ ഡേ, അമൃത ജോഹ്രി എന്നിവര്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇക്കാര്യങ്ങൾ അന്വേഷിക്കുന്നതെന്നായിരുന്നു സർവകലാശാല വ്യക്തമാക്കിയത്. സര്‍വകലാശാല റജിസ്ട്രാര്‍ ടി.കെ. ദാസാണ് ഈ ആവശ്യത്തെ പബ്ലിസിറ്റി സ്റ്റണ്ടെന്നു വിശേഷിപ്പിച്ചത്.
Read Also: ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ; കേന്ദ്ര ആരോഗ്യ പദ്ധതിയില്‍ അവസരം
പ്രധാനമന്ത്രിയുടെ ബിരുദ രേഖകള്‍ ലഭ്യമാക്കണമെന്ന് വിവരാവകാശ പ്രകാരം നല്കിയ അപേക്ഷ തള്ളിയതില്‍ ഇടപെടണമെന്നാമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം വിഷയത്തില്‍ കോടതി ഇടപെടുന്നതിനെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. എന്നാൽ വിഷയത്തില്‍ ഇടപെടാതിരിക്കാനാകില്ലെന്നും വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
Post Your Comments