തൂത്തുക്കുടി: കടലോര പട്ടണമായ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് രംഗത്ത്. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചു പൂട്ടിയേ തീരു.
ഇതാണ് ജനങ്ങളുടെ ആവശ്യമെന്നും കമല്‍ ഹാസന് കൂട്ടിച്ചേര്‍ത്തു. ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് അറിയണം. വെറുതെ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതല്ല പ്രതിവിധി. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments