ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടർന്നു മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബന്ധാരു ദത്താത്രയയുടെ മകന് ബന്ധാരു വൈഷ്ണവ്(21) മരിച്ചു ഇന്നലെ ഹൈദരാബാദിലെ രാമനഗറിലുള്ള വീട്ടില്‍ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികൂടിയായ വൈഷ്ണവ് കുടുംബാംഗങ്ങളോടൊപ്പം അത്താഴം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രാത്രി 12.30 മണിയോടെ മരണം സംഭവിച്ചു. മകന്റെ മരണ വിവരം ഹൃദ്രോഗി കൂടിയായ ബന്ധാരു ദത്താത്രയയെ ബുധനാഴ്ച പുലര്‍ച്ചെയാണ് അറിയിച്ചത്.
Also read ; പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
Post Your Comments