കോഴിക്കോട്: ഒമ്പത് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം വെസ്റ്റ്ഹില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ജയനെ(57) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബാലാവകാശ കമ്മീഷന്റെ പരാതിയിലാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജയന്റെ വീടിനവടുത്ത് വാടകയ്ക്ക് കഴിയുന്ന കുടുംബത്തിലെ ബാലികയാണ് പീഡനത്തിന് ഇരയായത്.
also read:ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം, സിപിഎം ഏര്യ സെക്രട്ടറി അറസ്റ്റില്‍
അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ വെള്ളയില്‍ പോലീസ് ശ്രമിച്ചതായി പരാതി ഉയരുന്നുണ്ട്. 20 ദിവസം മുമ്പ് സ്റ്റേഷനില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയിരുന്നു. കുട്ടിയുടെ പിതാവില്‍ നിന്നും പരാതി എഴുതി വാങ്ങിയ എ.എസ്.ഐ. പ്രതിയായ ജയനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ജയന്റെ കൂടെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നെന്നാണ് വിവരം. എ.എസ്.ഐയുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ വച്ച് ജയന്‍ കുട്ടിയുടെ മാതാപിതാക്കളുമായി ഒത്തു തീര്‍പ്പുണ്ടാക്കി.
എന്നാല്‍ പീഡനത്തിനിരയായ കുട്ടി സ്‌കൂള്‍ ടീച്ചറോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ മുമ്പാകെ പരാതി സമര്‍പ്പിച്ചു. കമ്മിഷന്‍ ബന്ധപ്പെട്ടവരുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് സംഭവം 20 ദിവസം മുമ്പ് നടന്നതാണെന്നും സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പു ശ്രമങ്ങളും വ്യക്തമായത്.
Post Your Comments