തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ സിപിഎം ഏര്യ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം ഏരിയ സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ കാട്ടായികോണം വിനോദാണ് അറസ്റ്റിലായത്. ഗോവാ മഡ്ഗാവ് പോലീസാണ് വിനോദിനെ അറസ്റ്റ് ചെയ്തത്.
ജോലി നല്‍കാമെന്ന് പറഞ്ഞ് നാട്ടില്‍ നിന്നും എത്തിച്ച യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് വിനോദ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു.
also read:വനിതാ സെക്രട്ടറിക്കു നേരെ ലൈംഗികാതിക്രമം : ദുബായില്‍ എന്‍ജിനീയര്‍ പിടിയില്‍
രണ്ടു മുറിയിലായിട്ടാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രി മദ്യപിച്ചെത്തിയ വിനോദ് യുവതിയെ മുറിയില്‍ വന്ന് പീഡിപ്പിക്കുകയായിരുന്നു.
Post Your Comments