Kerala

മോയന്‍സ് സ്‌കൂള്‍ ഡിജിറ്റലൈസേഷനില്‍ അഴിമതി, വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി

പാലക്കാട്: പാലക്കാട് മോയന്‍സ് സ്‌കൂളിലെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പദ്ദതിയില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ബിജെപി. പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ല പ്രസിഡന്റ് അഡ്വ. ഇ കൃഷ്ണദാസ്.

എട്ട് കോടി ചിലവുള്ള പദ്ധതി ടെന്‍ഡര്‍ നടപടികളില്ലാതെ ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ട്. ഏറ്റവും അധികം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന കേരളത്തിലെ ഏക പൊതു വിദ്യാലയമായ ഏക സയന്‍സ് സ്‌കൂളിനെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസ്ഡ് സ്‌കൂളാക്കി മാറ്റുമെന്ന ഷാഫി പറമ്പില്‍ എംഎല്‍എയുടെ വാഗ്ദാനവും പാഴായെന്ന് കൃഷ്ണദാസ് പറഞ്ഞു.

also read: ബിജെപി ഓഫീസിനു നേരെ ബോംബേറ്

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന സൗകര്യങ്ങള്‍ പോലും മിര്‍മാണത്തിന്റെ പേരില്‍ ഇല്ലാതായി. പല നിര്‍മാണ ജോലികളും പാതി വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ ക്ലാസ് മുറികള്‍ അലങ്കോലമായി. രണ്ടര വര്‍ഷമായിട്ടും പദ്ധതിയുടെ പ്രവര്‍ത്തനം എങ്ങും എത്തിയില്ല. എംഎല്‍എയുടെ അവകാശവാദം പൊളിഞ്ഞ സാഹ ചര്യത്തിലാണ് വിജിലന്‍സ് അന്വേഷണം വേണമെന്ന് ജില്ല ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

2015 ഡിസംബറില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കണമെന്നും 12 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ രണ്ടര വര്‍ഷമായിട്ടും നിര്‍മാണ പ്രവര്‍ത്തനത്തിന് വലിയ പുരോഗതി ഒന്നും ഇല്ലെന്നും. തങ്ങളെ പറഞ്ഞു പറ്റിച്ച എംഎല്‍എ മാപ്പ് പറയണമെന്നും ജില്ല പ്രസിഡന്റ് കൃഷ്ണദാസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button